ശൈഖ് അഹമ്മദ് സൈന്യത്തില്‍ ചേര്‍ന്നു

Posted on: January 17, 2016 6:14 pm | Last updated: January 17, 2016 at 6:14 pm

SHAIKHദുബൈ: മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മക്തൂം ഫൗണ്ടേഷന്റെ ചെയര്‍മാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മകനുമായ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം യു എ ഇയില്‍ സൈന്യത്തില്‍ ചേര്‍ന്നു.
അല്‍ ഐന്‍ സ്വീഹ് അല്‍ ലഹ്മ സൈനിക ക്യാമ്പില്‍ അഞ്ചാം ബാച്ചിന്റെ കൂടെ പരിശീലനം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തോടുള്ള കൂറ് തെളിയിക്കാന്‍ സ്വദേശികള്‍ക്ക് ലഭിക്കുന്ന വലിയ അവസരമാണ് സൈനിക സേവനമെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു. യു എ ഇ പൗരന്മാര്‍ക്കിടയില്‍ ഐക്യത്തിനും യോജിപ്പിനുമുള്ള ബോധ്യം ഇതിലൂടെ പ്രകടമാകും. സൈനിക സേവനം വലിയ ബഹുമാതിയായി കാണുന്നു. മാതൃ രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും തന്നാലാവുന്നവിധം പ്രവര്‍ത്തിക്കും. യു എ ഇ സൈനികരുടെ കഴിവും അഭിമാനവും അന്തസും വലിയ ശക്തിയാണ് നല്‍കുന്നതെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു.