മണല്‍ക്കടത്ത്; രണ്ട് തോണികള്‍ പിടികൂടി നശിപ്പിച്ചു

Posted on: January 16, 2016 11:21 am | Last updated: January 16, 2016 at 11:21 am
SHARE

കൊളത്തൂര്‍: അനധികൃത മണല്‍ക്കടത്തിനിടെ ഒരു ലോറിയും രണ്ട് തോണികളും കൊളത്തൂര്‍ പോലീസ് പിടികൂടി.
പുലാമന്തോള്‍ ചെമ്മല കടവില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ലോറി പിടികൂടിയത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ രക്ഷപ്പെട്ടു. ഇതേ കടവില്‍ നിന്ന് തന്നെ രാവിലെ എട്ടിന് രണ്ട് തോണികളും പിടികൂടി.
പിടിച്ചെടുത്ത തോണികള്‍ റവന്യൂ അധികൃതര്‍ക്ക് കൈമാറി.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും കൊളത്തൂര്‍ എസ് ഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത തോണികള്‍ റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു.