സാനിയ-ഹിംഗിസ് സഖ്യത്തിന് പതിനൊന്നാം കിരീടം

Posted on: January 16, 2016 6:00 am | Last updated: January 16, 2016 at 9:25 am
SHARE

sania-martina-sydney-1501സിഡ്‌നി: സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് എതിരില്ല. ഡബ്ല്യു ടി എ സിഡ്‌നി രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ് ഇന്തോ-സ്വിസ് സഖ്യം സ്വന്തമാക്കി. ഫൈനലില്‍ കരോലിന്‍ ഗാര്‍സിയ-ക്രിസ്റ്റിന മ്ലാഡെനോവിച് സഖ്യത്തെ (1-6, 7-5, 10-5) തോല്‍പ്പിച്ചു. തുടരെ മുപ്പതാം ജയവുമായാണ് സാനിയ സഖ്യം അവരുടെ പതിനൊന്നാമത് കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ വര്‍ഷം ഒമ്പത് കിരീടവിജയങ്ങളാണ് ഈ സഖ്യത്തിനുള്ളത്. പുതുവര്‍ഷത്തില്‍ രണ്ടെണ്ണം കൂടി നേടി അജയ്യത വിളിച്ചോതി. ഈ വര്‍ഷത്തെ ആദ്യ കിരീടം ബ്രിസ്ബന്‍ ഓപണിലായിരുന്നു.
2015 തുടക്കത്തില്‍ സിഡ്‌നി രാജ്യാന്തര ഓപണില്‍ അമേരിക്കയുടെ ബെഥാനി മാറ്റെക്കിനൊപ്പം ജേതാവായ സാനിയ മിര്‍സ പിന്നീട് മാര്‍ട്ടിന ഹിംഗിസിനെ ഡബിള്‍സ് പങ്കാളിയാക്കി.

ഇവര്‍ ഒരുമിച്ച് നേടിയ കിരീട വിജയങ്ങള്‍ താഴെ:
1- ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ്
2-മിയാമി ഓപണ്‍
3- ഫാമിലി സര്‍ക്കിള്‍ കപ്പ്
4- വിംബിള്‍ഡണ്‍
5- യു എസ് ഓപണ്‍
6- ഗ്വാംഗ്ഷു ഓപണ്‍
7- വുഹാന്‍ ഓപണ്‍
8- ചൈന ഓപണ്‍
9- ഡബ്ല്യു ടി എ ഫൈനല്‍സ്
2016 ലെ കിരീട ജയങ്ങള്‍
1- ബ്രിസ്ബന്‍ ഓപണ്‍
2- സിഡ്‌നി ഓപണ്‍

 

LEAVE A REPLY

Please enter your comment!
Please enter your name here