Connect with us

Gulf

വായനാവര്‍ഷം; ആഘോഷത്തിന് സമാരംഭമായി

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അതിഥികളോട് സംസാരിക്കുന്നു

ദുബൈ: മനസ്സിനും ആത്മാവിനുമുള്ള ഭക്ഷണമാണ് വായനയെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. വായനാവര്‍ഷത്തിന്റെ ഭാഗമായി യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 100 ഓളം സ്വദേശി പ്രമുഖരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു എ ഇയെ സംബന്ധിച്ചിടത്തോളം വിജ്ഞാനത്തിന്റെ നാഴികക്കല്ലാണ് ഈ വര്‍ഷം പിന്നിടാന്‍ പോകുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. നിരവധി ആശയങ്ങള്‍ ശൈഖ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തു. വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് ഈ വര്‍ഷം നടപ്പിലാക്കേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തു. ദുബൈ മീഡിയ ഓഫീസിലായിരുന്നു പരിപാടി. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് 2016 വായനാവര്‍ഷമായി പ്രഖ്യാപിച്ചത്.
അക്കാഡമി, ഗവേഷണമേഖലയില്‍ നിന്നും നിരവധിപേര്‍ ശൈഖ് മുഹമ്മദുമായി സംസാരിക്കാനെത്തിയിരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest