എസ് എസ് എഫ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

Posted on: January 12, 2016 11:08 am | Last updated: January 12, 2016 at 11:08 am
SHARE

ചെര്‍പ്പുളശേരി: ഹാദിയകോളജില്‍ വെച്ച നടന്ന ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് യൂസഫ് സഖാഫി യുടെ അധ്യക്ഷതയില്‍ സംസ്ഥാന ട്രഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ മുഹമ്മദലി കിനാലൂര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ ഹാഫിള് ഉസ്മാന്‍ വിളയൂര്‍,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം അശറഫ് അഹ് സനി ആനക്കര, സംസ്ഥാന മഴവില്‍ സമിതിയംഗം യഅ് ഖൂബ് പൈലിപ്പുറം പ്രസംഗിച്ചു.തുടര്‍ന്ന് ജനറല്‍ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സൈതലവി പൂതക്കാടും,സാമ്പത്തികറിപ്പോര്‍ട്ട് നവാസ് പഴമ്പാലക്കോടും വിവിധ ഉപസമിതി റിപ്പോര്‍ട്ടുകള്‍ അതാത് സമിതി കണ്‍വീനര്‍മാര്‍ അവതരിപ്പിച്ചു. ശേഷം ഡിവിഷന്‍ നിരീക്ഷക റിപ്പോര്‍ട്ടുകള്‍ (എസ് ഡി മാര്‍ അവതരിപ്പിച്ചു.
എല്ലാം റിപ്പോര്‍ട്ടുകളും അവതരിപ്പിച്ച് പാസ്സാക്കിയ ശേഷം ജില്ലാ ദഅ്‌വ കണ്‍വീനാറായി സൈനുല്‍ ആബീദ് സഖാഫി കരിങ്ങനാടിനെയും ജില്ലാ ഹയര്‍സെക്കണ്ടറി കണ്‍വീനറായി കുഞ്ഞുമുഹമ്മദ് സഖാഫിയെയും തിരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറിയേറ്റിലേക്ക് അബ്ദുറഹ് മാന്‍ ജൗഹ് രി പാലക്കാട്, ജാഫര്‍ സ്വാദിഖ് സഖാഫി പടിഞ്ഞാറാങ്ങാടി, ഫൈസല്‍ സഖാഫി കുടല്ലൂര്‍ എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് സ്വാഗതവും റഫീഖ് കയിലിയാട് നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here