Connect with us

Ongoing News

പുത്തന്‍ വാദങ്ങള്‍ സാങ്കേതികവിദ്യ സജീവമായതോടെ പൊളിയുകയാണെന്ന് പൊന്മള

Published

|

Last Updated

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ സംസാരിക്കുന്നു

കോഴിക്കോട്: പല രാജ്യങ്ങളിലും നബിദിനാഘോഷങ്ങള്‍ ഇല്ലെന്ന് പ്രചരിപ്പിക്കുന്ന പുത്തന്‍ ആശയക്കാരുടെ വാദങ്ങള്‍ ആധുനിക സാങ്കേതികവിദ്യ സജീവമായതോടെ പൊളിയുകയാണെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും നബിദിനാഘോഷങ്ങള്‍ നടക്കുന്നത് ഇന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെ നാം അറിയുകയാണ്.
വിശ്വാസമാണ് ഇസ്‌ലാമിന്റെ കരുത്ത്. ഇസ്‌ലാം യുക്തിഭദ്രമാണ്. എന്നാല്‍ ചിലര്‍ അവരുടെ യുക്തിക്ക് ശരിയെന്ന് തോന്നിയതേ വിശ്വസിക്കൂ എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഇസ്‌ലാം ഒരിക്കലും ആരെയും അടിച്ചേല്‍പ്പിച്ച് വിശ്വസിപ്പിക്കാന്‍ പറയുന്നില്ല. ലോകത്തിന്റെ ഏത് ഭാഗത്തും ഇതിനുള്ള ശ്രമങ്ങള്‍ ഉണ്ടായാലും വിശ്വാസി സമൂഹം തള്ളിക്കളയണമെന്നും പൊന്മള പറഞ്ഞു.

---- facebook comment plugin here -----