സ്‌നേഹത്തിന്റെ അര്‍ഥം പഠിപ്പിച്ചത് പ്രവാചകന്‍: അഹമ്മദ് സഅദ് അല്‍ അസ്ഹരി

Posted on: January 10, 2016 7:59 pm | Last updated: January 11, 2016 at 7:20 pm
ENGLAND copy
അഹമ്മദ് സഅദ് അല്‍ അസ്ഹരി മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ സംസാരിക്കുന്നു

കോഴിക്കോട്: ലോകത്തിന് സ്‌നേഹത്തിന്റെ അര്‍ഥം പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി (സ) ആണെന്ന് ഇംഗ്ലണ്ടില്‍ നിന്നുള്ള പണ്ഡിതന്‍ അഹമ്മദ് സഅദ് അല്‍ അസ്ഹരി. മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അല്ലാഹുവിന് വേണ്ടിയുള്ള സ്‌നേഹമാണ് യഥാര്‍ഥ സ്‌നേഹം. അതിലൂടെ ലോകത്തെ മുഴുവനും സ്‌നേഹിക്കാനാകും. ഏത് വിഭാഗത്തില്‍പെട്ട ആളുകളോടും സഹകരിക്കാനും സഹാനുഭൂതി പ്രകടിപ്പിക്കാനും അല്ലാഹുവിലുള്ള സ്‌നേഹം പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും കടലായിരുന്നു പ്രവാചകന്‍. ആധുനിക രീതിയിലുള്ള റൊമാന്‍ഡിക് സ്‌നേഹമല്ല പ്രവാചകരുടെ സ്‌നേഹം. അതൊരു മഹാ ശക്തിയാണ്. എല്ലാത്തിനെയും മാറ്റിയെടുക്കാന്‍ അതിന് സാധിക്കും. സംസ്‌കാരം എന്തെന്നറിയാത്ത ഒരു വിഭാഗത്തെ ഈ സ്‌നേഹമാണ് വലിയ ആളുകളാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.