ഷാര്‍ജ ജനസംഖ്യാ കണക്കെടുപ്പ് പൂര്‍ത്തിയായി

Posted on: January 8, 2016 11:28 pm | Last updated: January 8, 2016 at 11:28 pm
ഷാര്‍ജയിലെ ജന സംഖ്യാകണക്കെടുപ്പ് കേന്ദ്രം
ഷാര്‍ജയിലെ ജന സംഖ്യാകണക്കെടുപ്പ് കേന്ദ്രം

ഷാര്‍ജ: ഷാര്‍ജ ജനസംഖ്യാ കണക്കെടുപ്പ് അവസാനിച്ചതായി ഡിപാര്‍ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അറിയിച്ചു.
97 ശതമാനം ആളുകളെ നേരില്‍ കണ്ടാണ് വിവരങ്ങള്‍ ശേഖരിച്ചത്. ജനുവരി ഒമ്പതിന് ഇതിന്റെ ക്രമീകരണം നടത്തും. എമിറേറ്റ്‌സ് ഐ ഡി നമ്പര്‍, ജനന തിയ്യതി തുടങ്ങിയവയാണ് ക്രമപ്പെടുത്തുക.
അതിന്‌ശേഷം ഏകീകൃത ഇലക്‌ട്രോണിക് സംവിധാനത്തില്‍ ചേര്‍ക്കും. ജനുവരി അവസാനത്തോടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കും. അതിനു മുന്നോടിയായി വിവരങ്ങള്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് സമര്‍പിക്കും. വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജനസംഖ്യാകണക്കെടുപ്പ് നടത്തിയത്. അടഞ്ഞുകിടക്കുന്ന ഭവനങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. അവര്‍ പിന്നീട് സഹകരിച്ചു.
വിവര ശേഖരണത്തിന് 25 കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നതായി ഉന്നതാധികാര സമിതി ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍താനി അറിയിച്ചു.