മര്‍കസ് ഹാദിയ സര്‍ട്ടിഫിക്കറ്റ് വിതരണം ഒമ്പതിന്

Posted on: January 1, 2016 5:34 am | Last updated: January 1, 2016 at 12:34 am
SHARE

കാരന്തൂര്‍: 2013- 15 വര്‍ഷത്തില്‍ മര്‍കസ് ഹാദിയയുടെ വിവിധ സെന്ററുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഈ മാസം ഒമ്പതിന് കാരന്തൂര്‍ മര്‍കസില്‍ നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നത്തും. എസ് എസ് എല്‍ സി കഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി പഠനത്തോടൊപ്പം ഇസ്‌ലാമിക വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തി മര്‍കസ് നല്‍കുന്ന കോഴ്‌സാണ് ഹാദിയ. കാരന്തൂര്‍ മര്‍കസ് ഹാദിയ അക്കാദമിയില്‍നിന്നും അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങും. സെന്റര്‍ മേധാവികള്‍ അക്കാദമി ഓഫ് വുമണ്‍ ആന്‍ഡ് ഇസ്‌ലാമിക് സയന്‍സ് കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.ഫോണ്‍ 9745034856.