National
ബാരക്ക് 8 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
കൊച്ചി: ദീര്‍ഘദൂര വായുവേധ ബാരക്ക് 8 മിസൈല്‍ ഇന്ത്യന്‍ നാവികസേന വിജയകരമായി പരീക്ഷിച്ചു. കൊച്ചിയിലുള്ള ഐഎന്‍എസ് കൊല്‍ക്കത്ത പടക്കപ്പലില്‍ നിന്നായിരുന്നു വിക്ഷേപണം. മുംബൈക്കും കൊച്ചിക്കും ഇടയിലായിരുന്നു പരീക്ഷണം. ഇസ്‌റാഈലുമായി സംയുക്തമായി സഹകരിച്ചാണ് മിസൈല്‍ നിര്‍മ്മിച്ചത്. ഇതാദ്യമായാണ് ഇന്ത്യന്‍ കപ്പലില്‍വെച്ച് പരീക്ഷണം നടത്തുന്നത്. നേരത്തെ ഇസ്‌റാഈല്‍ കപ്പലില്‍ നിന്ന് രണ്ടു തവണ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു.







