പ്രമേഹരോഗത്തെ പ്രതിരോധിക്കുന്നതില്‍ കാല്‍പാദങ്ങളുടെ പരിചരണം പ്രധാനം

Posted on: December 29, 2015 8:18 pm | Last updated: December 29, 2015 at 8:18 pm

footദോഹ: പ്രമേഹ രോഗത്തെ തടഞ്ഞു നിര്‍ത്തുന്നതില്‍ കാല്‍പാദങ്ങളുടെ പരിചരണം വളരെ പ്രധാനപ്പെട്ടതാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റേണല്‍ മെഡിയിസിന്‍ ചെയര്‍മാന്‍ പ്രൊഫ. അബ്ദുല്‍ ബാദി അബൂ സംറ. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കാല്‍പാദങ്ങള്‍ പരിശോധനക്കു വിധേയമാക്കാണം. പലരും അവഗണിക്കുന്ന ഇത് പ്രമേഹരോഗത്തെ പ്രതിരോധിക്കുന്നതിനു സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഹമദ് ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന പ്രമോഹ രോഗികളെയെല്ലാം പാദ പരിശോധനക്കു വിധേയമാക്കാറുണ്ട്. പ്രശ്‌നം കണ്ടെത്തുന്നവര്‍ക്ക് പതിവു പരിശോധനയും ചികിത്സയും നിര്‍ദേശിക്കും. സാധാരണഗതിയിലാണെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കില്‍ പരിശോധിച്ചാല്‍ മതി. പാദങ്ങള്‍ എങ്ങനെ സംരക്ഷിക്കാമെന്നും പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാമെന്നും രോഗികള്‍ക്ക് പറഞ്ഞു കൊടുക്കാറുമുണ്ട്. രോഗികള്‍ എല്ലാ ദിവസവും തങ്ങളുടെ പാദങ്ങള്‍ പരിശോധിക്കണമെന്നാണ് സ്‌പെഷ്യല്‍ മള്‍ട്ടി ഡിസിപ്ലിനറി കെയര്‍ ടീം നിര്‍ദേശിക്കുന്നത്.
കാലുകളില്‍ ചുവപ്പ്, നീര്, മുറിവുകള്‍, പൊള്ളങ്ങള്‍ എന്നിവ കണ്ടാല്‍ ഉടന്‍ വിദഗ്ധ പരിശോധനക്കു വിധേയമാക്കണം. ഇത് ചികിത്സക്ക് കൂടുതല്‍ ഗുണം ചെയ്യും. കാലിന്റെ അടിഭാഗം കാണാന്‍ കാഴിയാത്തവര്‍ കണ്ണാടി ഉപോയഗിച്ചോ മറ്റുള്ളവരുടെ സഹായത്തോടെയോ നോക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.
പ്രമേഹരോഗികള്‍ക്ക് കാലിലേക്കുള്ള രക്തപ്രവാഹം നിലക്കുന്നതിനും ഇതുവഴി കാലിലെ ഞരമ്പുകളുടെ പ്രവര്‍ത്തനം ഇല്ലാതാകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ രോഗാവസ്ഥ അതിവേഗം കാലുകളില്‍ പ്രത്യക്ഷപ്പെടുന്നു. രക്ത സഞ്ചാരം നിലക്കുന്നതോടെ കാലില്‍ ചെറിയ മുറിവോ മറ്റോ സംഭവിച്ചാലും രോഗികള്‍ക്ക് അനുഭവപ്പെട്ടുകൊള്ളണമെന്നില്ല. അതുകൊണ്ടാണ് സൂക്ഷ്മ പരിശോധന വേണ്ടി വരുന്നത്. കാലുകളില്‍ മുറിവോ പഴുപ്പോ ഉണ്ടാകുന്നത് ഉണങ്ങാനും പ്രയാസം നേരിടും. ഇതെല്ലാം പ്രമേഹരോഗികള്‍ക്ക് കൂടുതല്‍ പ്രയാസം ഉണ്ടാക്കാനാണ് വഴിവെക്കുക. കാലുകിളില്‍ പഴുപ്പോ മുറിവോ ഉണ്ടാകുന്നവര്‍ ശ്രദ്ധയോടെ ചികിത്സക്കും പരിചരണത്തിനും വിധേയമാകണം. ഇത്തരം രോഗികളെ കൂടുതല്‍ സങ്കീര്‍ണതകളില്‍ നിന്നും രക്ഷിക്കാനായി തെറാപ്പറ്റിക്ക് ഷ്യൂസുകള്‍ അണിയാന്‍ നിര്‍ദേശിക്കണം.
പാദങ്ങളില്‍ തൊട്ടു നോക്കിയും താപനില, വേദന എന്നിവ നോക്കിയും വ്യത്യാസങ്ങളും രോഗാവസ്ഥകളും തിരിച്ചറിയാം. കാലുകളില്‍ വ്യത്യാസം കാണുന്നവര്‍ വേഗത്തില്‍ പോഡിയാട്രിസ്റ്റിനെ കാണിക്കണം. സ്‌പെഷ്യലിസ്റ്റ് പോഡിയാട്രി നഴ്‌സോ ടെക്‌നീഷ്യനോ വിശദമായ പരിശോധന നടത്തിയ സ്ഥിതി കണ്ടെത്താനാകും. പ്രമേഹരോഗികള്‍ തങ്ങളുടെ കാലുകള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും പരിശോധിക്കാന്‍ തയാറാകണം. കാലിലെ പ്രശ്‌നങ്ങള്‍ ഏറ്റവും ആദ്യത്തില്‍ കണ്ടുപിടിക്കാനായാല്‍ രോഗിക്ക് വേഗം ചികിത്സ നല്‍കാന്‍ സാധിക്കും. അതേസമയം, കാല്‍വേദന ഒരു പ്രധാന പ്രമേഹരോഗ അടയാളമല്ല.
കാല്‍പാദങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. അണുബാധകള്‍ തടയാന്‍ ഷ്യൂസ് ധരിക്കുന്നതാണ് ഉത്തമം. നഗ്നപാദരായി നടക്കാതിരിക്കുകയും എന്തെങ്കിലും പ്രശ്‌നം കാണുമ്പോള്‍ ഉടന്‍ ചികിത്സ തേടുകും വേണം. പ്രമേഹരോഗികള്‍ നിര്‍ബന്ധന്ധമായും പുകവലി നിര്‍ത്തണം. പുകവലി രക്തസഞ്ചാരത്തെ ബാധിക്കും. ഇത് കാലുകളെ അതിവേഗം ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.