പ്രവാസി പുനരധിവാസം സുതാര്യമാക്കണം

Posted on: December 29, 2015 6:54 pm | Last updated: December 29, 2015 at 6:54 pm

ഫറോക്ക്: പ്രവാസി പുനരധിവാസം സുതാര്യമാക്കണമെന്ന് ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റി ചെറുവണ്ണൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ചെറുവണ്ണൂരില്‍ പ്രവാസി പുനരധിവാസത്തിനായി ഗ്ലോബല്‍ പ്രവാസി ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ക്ലബ് രൂപവത്കരിക്കാനും നാട്ടില്‍ തിരിച്ചെത്തുന്ന എല്ലാ പ്രവാസികള്‍ക്കും ജോലി നല്‍കാന്‍ പറ്റുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു.
കേന്ദ്ര പ്രവാസി കമ്മിറ്റി പ്രസിഡന്റ് ഗുലാം ഹുസൈന്‍ കൊളക്കാടന്‍ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ചെറുവണ്ണൂര്‍ മേഖല പ്രസിഡന്റ് ആശാരിക്കണ്ടി മെഹബൂബ് അധ്യക്ഷത വഹിച്ചു. അബ്ബാസ് കളത്തില്‍, എ ആര്‍ നിസ്താര്‍, എളയെടത്ത് ഹാഷിം പ്രസംഗിച്ചു