പൂനെ ഇന്‍ഫോസിസ് ക്യാമ്പസില്‍ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; രണ്ട് പേരെ അറസ്റ്റ് ചെയ്തു

Posted on: December 29, 2015 2:13 pm | Last updated: December 29, 2015 at 6:58 pm

pune-infosys-campus_

പൂനെ: ബലാത്സംഗത്തിനിരയായെന്ന യുവതിയുടെ പരാതിയെത്തുടര്‍ന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൂനെയിലെ ഇന്‍ഫോസിസ് ക്യാമ്പസിലെ ക്യാന്റീന്‍ ജീവനക്കാരാണ് അറസ്റ്റിലായത്. ക്യാന്റീനിലെത്തന്നെ ജീവനക്കാരിയാണ് പരാതി നല്‍കിയത്.

യുവതിയെ ക്യാന്റീനിലെ വാഷ്‌റൂമില്‍വെച്ചാണ് ബലാത്സംഗത്തിനിരയാക്കിയത്. ഒരാള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. പൊലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 27നായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് യുവതി ഹിന്‍ജേവാഡി പൊലീസില്‍ പരാതി നല്‍കിയത്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയെങ്കിലും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ജീവനക്കാര്‍ കരാര്‍ പണിക്കാര്‍ മാത്രമാണെന്ന് ഇന്‍ഫോസിസ് ക്യാമ്പസ് അധികൃതര്‍ അറിയിച്ചു.