കെ ടി ജലീല്‍ എം എല്‍ എയുടെ പുസ്തകം പ്രകാശനം ചെയ്തു

Posted on: December 29, 2015 12:03 pm | Last updated: December 29, 2015 at 12:03 pm

ktഎടപ്പാള്‍: ചെറിയ ഹാളുകള്‍ക്ക് അകത്ത് ഒതുങ്ങി നിന്നിരുന്ന പുസ്തക പ്രകാശനങ്ങള്‍ വിശാലമായ മൈതാനങ്ങളിലേക്ക് മാറുന്നത് വായനയുടെ തെളിവാണെന്ന് പത്മശ്രീ ഭരത് മമ്മൂട്ടി അഭിപ്രായപെട്ടു.
കെ ടി ജലീല്‍ എം എല്‍ എ രചിച്ച ‘മലബാര്‍ കലാപം ഒരു പുനര്‍ വായന’ എന്ന ഗ്രന്ഥം എടപ്പാള്‍ മോഴിക്കുന്ന് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് നഗറില്‍ വെച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈഗ്രന്ഥം മലബാര്‍ കലാപത്തെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപിച്ചു. ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി സുരേന്ദ്രന്‍, ഡോ. ടി ജമാല്‍ മുഹമ്മദ്, ഇ എന്‍ മോഹന്‍ദാസ്, പി ജ്യോതിഭാസ്, ഡോ. കെ ടി ജലീല്‍ എം എല്‍എ, അഡ്വ. എം ബി ഫൈസല്‍, സി രാമകൃഷ്ണന്‍ തുടങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് സംസാരിച്ചു.