Connect with us

National

ജനങ്ങളുമായി സംവദിക്കാന്‍ 'നരേന്ദ്രമോദി ആപ്പ്' പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ജനങ്ങളുമായി സംവദിക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ പേര് നരേന്ദ്രമോദി ആപ് എന്നായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി കൂടുതല്‍ അടുപ്പത്തിലിടപെടാനും പുതിയ ആശയങ്ങള്‍ കൈമാറാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പ്ലാന്‍ ജനുവരി 16ന് പ്രഖ്യപിക്കും. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്റ് അപ്പ് ഇന്ത്യ പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യത്തെ യുവതയ്ക്ക് മികച്ച അവസരമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ശുചിത്വത്തിന് നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വികലാംഗന്‍ എന്ന പദത്തിന് പകരം ദിവ്യാംഗന്‍ എന്ന പദം ഉപയോഗിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Latest