കലാമിന് മധുരസ്മാരകം

Posted on: December 24, 2015 11:31 pm | Last updated: December 24, 2015 at 11:31 pm

444828-kalamപുതുച്ചേരി: മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍മാനുമായ എ പി ജെ അബ്ദുല്‍ കലാമിന് പുതുച്ചേരിയില്‍ മധുരസ്മാരകം. അഞ്ചടി 11 ഇഞ്ച് ഉയരത്തിലുള്ള കലാമിന്റെ ചോക്ലേറ്റ് പ്രതിമയാണ് അവിടെ തീര്‍ത്തത്. നല്ല ശില്‍പ്പചാരുതയില്‍ തീര്‍ത്തിരിക്കുന്ന പ്രതിമക്ക് 400 കിലോഗ്രാം തൂക്കമുണ്ട്. പുതുച്ചേരിയില്‍ ചോക്ലേറ്റുകള്‍ക്ക് പേരുകേട്ട എം ജി റോഡിലെ സുക റസ്റ്റോറന്റിലാണ് പ്രതിമ നിര്‍മിച്ചിട്ടുള്ളത്. ഭക്ഷ്യയോഗ്യമായ ചോക്ലേറ്റ് കൊണ്ടുള്ള ഈ പ്രതിമ നിര്‍മിക്കാന്‍ 180 മണിക്കൂര്‍ വേണ്ടിവന്നു. നിരവധിയാളുകള്‍ മധുരസ്മാരകം കാണാന്‍ സുകയില്‍ എത്തുന്നുണ്ട്.