വാഹനാഭ്യാസം; യുവാവിന് അറസ്റ്റ വാറണ്ട്

Posted on: December 23, 2015 7:58 pm | Last updated: December 23, 2015 at 7:58 pm
SHARE

അബുദാബി: അയല്‍രാജ്യത്ത് വാഹനത്തില്‍ അഭ്യാസപ്രകടനം നടത്തിയ സ്വദേശീ യുവാവിനെതിരെ അറസ്റ്റ് വാറന്റ്. അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തുകയും ബഹളംവെക്കുകയും ചെയ്തുവെന്നതാണ് കുറ്റം. സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളിലൂടെയാണ് ഇത് പബ്ലിക് പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റിന് ഉത്തരവിടുകയായിരുന്നു. നിയമലംഘനം നടന്ന രാജ്യത്ത് ഇയാള്‍ക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ മാതൃരാജ്യത്ത് നടപടിക്ക് വ്യവസ്ഥയുണ്ടെന്ന് അബുദാബി അറ്റോര്‍ണി ജനറല്‍ അബ്ദുല്ല അല്‍ ബലൂഷി ചൂണ്ടിക്കാട്ടി. നിരത്തില്‍ അപകടമുണ്ടാക്കുന്നതിനൊപ്പം തന്നെ, മറ്റുരാജ്യങ്ങളില്‍ അച്ചടക്കലംഘനം നടത്തി യു എ ഇ യെ അപകീര്‍ത്തിപ്പെടുത്തുന്നതും രാജ്യം ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here