അന്ധ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; 50 കാരന്‍ അറസ്റ്റില്‍

Posted on: December 23, 2015 1:00 am | Last updated: December 23, 2015 at 1:00 am

CHILD RAPE NEWകാസര്‍കോട്: അന്ധയായ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ അമ്പതുകാരനെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക ഷിമോഗ ദൊട്ടമനയിലെ മുഹമ്മദ് ഹനീഫയെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഉപ്പളയിലെ ഒരു ക്വാട്ടേഴ്‌സിലാണ് സംഭവം. ഈ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കുടുംബത്തിലെ അന്ധയായ ബാലികയെ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് കേസ്.