ആവശ്യം തള്ളി; നബിദിനത്തില്‍ മദ്യവില്‍പ്പനക്ക് കൂടുതല്‍ ഇളവ്

Posted on: December 23, 2015 5:56 am | Last updated: December 23, 2015 at 12:57 am
SHARE

TODDY'മുംബൈ: പ്രതിപക്ഷ മുസ്‌ലിം എം എല്‍ എമാരുടെ ആവശ്യം തള്ളി സംസ്ഥാനത്ത് നബിദിനത്തില്‍ മദ്യവില്‍പ്പനക്ക് മഹാരാഷ്ട്രാ സര്‍ക്കാറിന്റെ കൂടുതല്‍ ഇളവ്. ഡിസംബര്‍ 24ന് മദ്യവില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ നസീം ഖാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് നിവേദനം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ആവശ്യം തള്ളിക്കൊണ്ട് കൂടുതല്‍ ഇളവുകളാണ് മദ്യവില്‍പ്പനക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പതിവില്‍ നിന്ന് വിപരീതമായി പകല്‍ നേരത്തിന് പുറമേ, ഈ മാസം 24, 25, 31 തീയതികളില്‍ രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ മദ്യഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here