Connect with us

Kasargod

നവകേരള മാര്‍ച്ച് ; കാരാട്ട് ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കാസര്‍കോട്: സി പി എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്ര ജനുവരി 15ന് മഞ്ചേശ്വരം ഉപ്പളയില്‍ നിന്നാരംഭിക്കും. പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും പി ബി അംഗവുമായ പ്രകാശ്കാരാട്ട് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കും
മതനിരപേക്ഷ, അഴിമതി രഹിത വികസിത കേരളം എന്ന മുദ്രാവാക്യമാണ് ജാഥയില്‍ ഉന്നയിക്കുന്നത്. ജില്ലയിലെ മറ്റ് നാല് അസംബ്ലിനിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കാസര്‍കോട്്, ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ കേന്ദ്രങ്ങളില്‍ ജനപങ്കാളിത്തത്തോടെ സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. സ്വാഗത സംഘങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഉദ്ഘാടന കേന്ദ്രമായ ഉപ്പളയില്‍ സ്വാഗത സംഘം രൂപവത്കരണ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. കെ ആര്‍ ജയാനന്ദ അധ്യക്ഷത വഹിച്ചു. ഡോ. വി പി പി മുസ്തഫ, പി രഘുദേവന്‍മാസ്റ്റര്‍ ,അബ്ദുറസാഖ് ചിപ്പാര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ കെ ആര്‍ ജയാനന്ദ(ചെയര്‍.), ഡോ. വി പി പി മുസ്തഫ(കണ്‍.), എ അബൂബക്കര്‍, ബി നാരായണഷെട്ടി, ഭാരതി ജെ ഷെട്ടി(വൈസ് ചെയര്‍.), പി രഘുദേവന്‍ മാസ്റ്റര്‍, അബ്ദു റസാഖ് ചിപ്പാര്‍(ജോ.കണ്‍.).

---- facebook comment plugin here -----

Latest