National
കൂടംകുളം മേക്ക് ഇന്‍ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: റഷ്യന്‍ സഹായത്തോടെയുള്ള കൂടംകുളം ആണവ നിലയത്തിന്റെ അഞ്ചും ആറും യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ആന്ധ്രാ പ്രദേശില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥലം അനുവദിച്ചേക്കും. ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്‌കൊ സന്ദര്‍ശിക്കുമ്പോള്‍ ആണവ നിലയങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. ആണവ നിലയങ്ങള്‍ക്കാവശ്യമായ വിവിധ അനുബന്ധ ഘടകങ്ങള്‍ സ്വകാര്യ മേഖലയില്‍ നിന്നായിരിക്കും വാങ്ങുക. ഇതുവഴി കൂടംകുളം ആണവ നിലയങ്ങളെ “മേക്ക് ഇന്‍ ഇന്ത്യ” പദ്ധതിയുമായി ബന്ധപ്പെടുത്തും. കൂടംകുളം ഒന്നും രണ്ടും മൂന്നും യൂനിറ്റുകള്‍ തമിഴ്‌നാട്ടിലാണ് സ്ഥാപിക്കുന്നത്. ഇതില്‍ ഒന്ന് ഇതിനകം ഉത്പാദനം തുടങ്ങിയിട്ടുണ്ട്. മറ്റ് രണ്ട് യുനിറ്റുകള്‍ നിര്‍മാണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.
---- facebook comment plugin here -----






