Connect with us

National

നബിദിനത്തില്‍ മദ്യം നിരോധിക്കണമെന്ന് ആവശ്യം

Published

|

Last Updated

മുംബൈ: മീലാദുശ്ശരീഫ് ദിനത്തില്‍ സംസ്ഥാനത്തെ മദ്യവില്‍പ്പന തടയണമെന്ന് മുസ്‌ലിം എം എല്‍ എമാരുടെ ആവശ്യം മഹാരാഷ്ട്രാ സര്‍ക്കാറിനെ ത്രിശങ്കുവിലാക്കി. ആവശ്യത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും സംഘടനകള്‍ ആവശ്യപ്പെടുന്ന ദിനം ക്രിസ്മസ് തലേന്ന് ആയതാണ് സര്‍ക്കാറിനെ കുഴപ്പിക്കുന്നത്. ഇതിന് മുമ്പ് എം എല്‍ എമാരോ മറ്റേതെങ്കിലും ആളോ മീലദ്ദുശ്ശരീഫ് ദിനത്തില്‍ മദ്യം നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നിരുന്നാലും ഇസ്‌ലാം സമൂഹത്തിന്റെ മതവികാരത്തെ മാനിക്കുകയാണെന്നും റവന്യൂ മന്ത്രി ഏക്‌നാഥ് ഖദ്‌സെ പറഞ്ഞു. ക്രിസ്മസ് തലേന്ന് മദ്യം നിരോധിക്കുക എന്നത് പ്രായോഗികമായി പ്രയാസമുള്ള കാര്യമാണ്. രണ്ട് സമുദായങ്ങളുടെയും വികാരം മാനിച്ചേ പറ്റൂ. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ ഡിസംബര്‍ 24ന് മദ്യവില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ നസീം ഖാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ സമീപിച്ച് നിവേദനം സമര്‍പ്പിച്ചത്.