കൈക്കൂലി ആരോപണം:കരിപ്പൂര്‍ കസ്റ്റംസ് സൂപ്രണ്ടിനു സ്ഥലം മാറ്റം

Posted on: December 19, 2015 2:13 pm | Last updated: December 19, 2015 at 7:59 pm

fb-hakkim

കൊണ്ടോട്ടി: പ്രവാസികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നു എന്ന പരാതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്റ് സ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തിനു സ്ഥലം മാറ്റം.കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാനാണ് ഇദ്ദേഹത്തിന് നിര്‍ദ്ദേശം ലഭിച്ചത്.പുതിയ പോസ്റ്റിംഗ് ഇതിനു ശേഷമായിരിക്കും. കോഴിക്കോട് ഓഫീസില്‍ തന്നെയായിരിക്കും നിയമനമെന്നറിയുന്നു.വെള്ളിയാഴ്ച രാത്രിയാണ് കരിപ്പൂരില്‍ നിന്ന് സ്ഥലം മാറ്റിയെ സന്ദേശം ഇയാള്‍ക്ക് ലഭിക്കുന്നത്. കഴിഞ്ഞ മൂന്നിനു ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി ഹക്കീം റുബയെ കൈകൂലി നല്‍കാത്തതിന്റെ പേരില്‍ ഫ്രാന്‍സിസ് മര്‍ദ്ദിക്കുകയും ഏഴ് മണിക്കൂറിലധികം എയര്‍പോട്ടല്‍ ഭക്ഷണം നല്‍കാതെ പിടിച്ചു വെക്കകയും ചെയ്തതായി ഹക്കിം റുബ കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിന്നു. ദുബൈയില്‍ ഐ ടി എഞ്ചിനീയറാണ് ഹക്കിം’ കരിപ്പൂര്‍ കസ്റ്റംസില്‍ പ്രവാസികളെ പീഢിപ്പിക്കുയും കൈകൂലി നല്‍കാതെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലും പ്രതിഷേധിച്ച് ഇതിനകം നിരവധി സംഘടനകള്‍ എയര്‍പ്പോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തിയിട്ടുണ്ട്. ഏതാനും സംഘടനകള്‍ ഈ മാസം അവസാന വാരത്തില്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.