വ്യാജ സര്‍ട്ടിഫിക്കറ്റ്: ആരോപണവിധേയനായ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചു

Posted on: December 19, 2015 10:55 am | Last updated: December 19, 2015 at 10:55 am

വടകര: എം ഡി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന വിവരാവകാശ രേഖ പുറത്തുവന്നതിനെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയിലെ ചീഫ് ഫിസിഷ്യന്‍ ഡോ. സി കെ അരവിന്ദാക്ഷന്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു.
ഐ എം എ ഭാരവാഹികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെയും പത്രവാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും സംഭവം റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ ആശുപത്രി ലേ സെക്രട്ടറി സുരേന്ദ്രന്‍ പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഇതേവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഡി എം ഒ വ്യക്തമാക്കി. നാദാപുരം ഗവ. ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായിരിക്കെയാണ് ഡോ. അരവിന്ദാക്ഷന്‍ പി ജിക്ക് ചേര്‍ന്നത്. ഇതിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത ഉദ്യോസ്ഥര്‍ക്ക് മുന്നിലാണ് ഹാജരാക്കിയതെന്നും ജില്ലാ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.