
തിരുവനന്തപുരം: സംസ്ഥാനത്ത് അറബിക് സര്‍വകലാശാല ഉടന്‍ സ്ഥാപിക്കണമെന്ന് എസ് വൈ എസ് ആവശ്യപ്പെട്ടു. വിവാദങ്ങളിലകപ്പെട്ടും മറ്റ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകരുത്. ഇത് സംബന്ധിച്ച നിവേദനം എസ് വൈ എസ് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കി. അന്താരാഷ്ട്ര അറബി ഭാഷാ ദിനമായ ഇന്ന് നിയമസഭയില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കള്‍ പറഞ്ഞു.
എസ് വൈ എസ് ക്ഷേമകാര്യ സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ എം ഹാശിം ഹാജി, ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.