മരക്കൊമ്പ് വീണ് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു

Posted on: December 17, 2015 2:29 pm | Last updated: December 17, 2015 at 2:31 pm
SHARE

accidenപാലക്കാട്: ബൈക്കില്‍ പോവുകയായിരുന്ന യുവാക്കളുടെ ദേഹത്ത് ആല്‍മരക്കൊമ്പ് വീണ് രണ്ട് പേര്‍ മരിച്ചു. പാലക്കാട് കൊല്ലങ്കോട് ചീരണി അബ്ബാസിന്റെ മകന്‍ അബൂ താഹിര്‍(22), ചീരണി അബ്ദുല്‍ ഖാദറിന്റെ മകന്‍ സെയ്ദ് മുഹമ്മദ് (20) എന്നിവരാണ് മരിച്ചത്.രണ്ടുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും. രാവിലെ 10.30 ഓടെയായിരുന്നു അപകടം. മരക്കൊമ്പിനൊപ്പം വൈദ്യുതി ലൈനും ഇവര്‍ക്കുമേല്‍ പതിച്ചിരുന്നു.