Connect with us

Kerala

പ്രതിമാ വിവാദം: മുഖ്യമന്ത്രിയെ ഒഴിവാക്കിയത് കൂട്ടായ തീരുമാനത്തിന്റെ ഫലമായി: വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ വിശദീകരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചടങ്ങ് സംഘടിപ്പിച്ചത്. പ്രത്യേക കമ്മിറ്റിയാണ്. ആദ്യം ക്ഷണിച്ചത് പ്രൊഫ. ശശികുമാറായിരുന്നു. പിന്നീടാണ് താന്‍ ക്ഷണിച്ചത്. ഇതിനു ശേഷം കൂട്ടായ കൂടിയാലോചനകളെത്തുടര്‍ന്നാണ് പങ്കെടുക്കേണ്ടെന്ന് ഉമ്മന്‍ചാണ്ടിയെ വിളിച്ച് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമ്മേളനം അലങ്കോലപ്പെടേണ്ടെന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. മുഖ്യമന്ത്രി അപമാനിക്കപ്പെടേണ്ടെന്ന് കരുതി. ഉമ്മന്‍ചാണ്ടിയും ആത്മാര്‍ത്ഥമായാണ് പരിപാടിയില്‍ നിന്ന് വിട്ടു നിന്നത്. എന്നാല്‍ ചിലര്‍ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.