സി എം സെന്റര്‍ സില്‍വര്‍ ജൂബിലി: പരിപാടികള്‍ക്ക് അന്തിമരൂപമായി

Posted on: December 17, 2015 10:21 am | Last updated: December 17, 2015 at 10:21 am

മടവൂര്‍: സി എം സെന്റര്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന ‘മിഷന്‍സ് ഓണ്‍ ട്രാക്’ പരിപാടികള്‍ക്ക് അന്തിമരൂപമായി. 19ന് രാവിലെ 10ന് സി എം സെന്ററിന് കീഴിലെ ഖുതുബുല്‍ ആലം ദഅ്‌വാ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ്ദാന സമ്മേളനത്തോടെ പരിപാടികള്‍ ആരംഭിക്കും. സനദ്ദാന സമ്മേളനത്തില്‍ സയ്യിദ് അലി ബാഖഫി തങ്ങള്‍ പ്രാര്‍ഥന നടത്തും. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ സ്ഥാനവസ്ത്രം വിതരണം നടത്തും. ളിയാഉല്‍ മുസ്ത്വഫ, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ സനദ്ദാനത്തിന് നേതൃത്വം കൊടുക്കും. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി സനദ്ദാന സന്ദേശ പ്രഭാഷണം നടത്തും. വി പി എം ഫൈസി വില്യാപ്പള്ളി, കാപ്പാട് ഉമര്‍ മുസ്‌ലിയാര്‍ പങ്കെടുക്കും.
സി എം സെന്ററിന് കീഴില്‍ നടന്നുവരുന്ന വിശുദ്ധ ഖുര്‍ആന്‍ പാരായണ പദ്ധതിയായ ഹമലത്തുല്‍ ഖുര്‍ആന്‍ വാര്‍ഷികം വൈകുന്നേരം 6.30ന് ആരംഭിക്കും. പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരി കടലുണ്ടിയുടെ പ്രത്യേക പ്രാര്‍ഥന ഉണ്ടാകും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സി എം സെന്റര്‍ വിദ്യാര്‍ഥികളുടെ സി എം സി ഫെസ്റ്റ് നടക്കും.