Connect with us

National

എണ്ണ ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; മൂന്നു മരണം

Published

|

Last Updated

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ഡീസല്‍ ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി മൂന്നു സ്ത്രീകള്‍ മരിച്ചു. ബുധനാഴ്ച ആഗ്ര മഥുര ദേശീയപാതയിലായിരുന്നു അപകടം. മഥുരയിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ നിന്നും എണ്ണയുമായി ആഗ്രയിലേക്കുപോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കറിലെ ഡ്രൈവറും മറ്റു മൂന്നു പേരും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

Latest