കരിപ്പൂരില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചവവര്‍ക്കെതിരെ നടപടിയെടുക്കണം

Posted on: December 14, 2015 6:26 pm | Last updated: December 14, 2015 at 6:26 pm
SHARE

saudiറിയാദ്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബായില്‍ വന്ന യാത്രക്കാരനായ കാസര്‍ക്കോട് സ്വദേശി ഹക്കീം റുബ എന്ന യുവാവിനെ മര്‍ദ്ദിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിലമ്പൂര്‍ പ്രവാസി സംഘടന ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് നേരെയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടി ആശങ്കാജനകവും, പ്രതിഷേധാര്‍ഹവുമാണെന്ന് നിലമ്പൂര്‍പ്രവാസി സംഘടനയുടെ പതിനാലാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വിവിധ മത വിഭാഗങ്ങള്‍ പരസ്പരം മൈത്രിയിലും, മമതയിലും ജീവിക്കുന്ന കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം ഫാസ്സിറ്റ് കടന്നു കയറ്റത്തിനെതിരെ ജാഗ്രത പുലര്‍ത്തുവാനും സംഘടന ആവശ്യപ്പെട്ടു. ഓടയില്‍ വീണ രണ്ട് മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജീവ ത്യാഗം ചെയ്ത കോഴിക്കോട് സ്വദേശി നൗഷാദിന്റെ വിയോഗത്തിലും, റിയാദിലെ ജോലി സ്ഥലത്ത് മരണമടഞ്ഞ നിലമ്പൂര്‍ സ്വദേശി തണ്ട്പാറ മുഹമ്മദ് ശരീഫിന്റെ വിയോഗത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

ബത്തയിലെ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗം അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു, പ്രസിഡണ്ട് അഷ്‌റഫ് പരുത്തിക്കുന്നന്‍ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ഹിദായത്ത് ചുള്ളിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജാസിദ് അത്തിമണ്ണില്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫാസിസ്റ്റ് കടന്നു കയറ്റത്തിനെതിരെയുള്ള പ്രമേയം ഷാജില്‍ മേലേതിലും, കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പര്‍വീസ് എരഞ്ഞിക്കലും അവതരിപ്പിച്ചു.ജാഫര്‍ അലി മൂത്തേടത്ത് അനുശോചന സന്ദേശം വായിച്ചു. ഹംസ കരിമ്പനക്കള്‍, സൈനുല്‍ആബിദീന്‍ ഒറ്റകത്ത്, സുള്‍ഫിക്കര്‍ ചെമ്പാല, ഇല്യാസ് മൂത്തേടത്ത്, അക്ബര്‍ വട്ടപ്പാറ, എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അഷ്‌റഫ് പരുത്തിക്കുന്നന്‍ (പ്രസിഡന്റ്), ഷാജില്‍മേലേതില്‍, ജാഫര്‍ മൂത്തേടത്ത് (വൈസ് പ്രസിഡണ്ട്) ഹിദായത്തുള്ള ചുള്ളിയില്‍ (ജനറല്‍ സെക്രട്ടറി) പര്‍വീസ് എരഞ്ഞിക്കല്‍, ജാസിദ് അത്തിമണ്ണില്‍ (ജോയന്റ് സെക്രട്ടറി) അന്‍വര്‍ പാറമ്മല്‍ (ട്രഷര്‍) റിയാദ് പി വി (ജീവ കാരുണ്യവിഭാഗം കണ്‍വീനര്‍) ഫൈസല്‍ പി.ടി (ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് കണ്‍വീനര്‍) അബ്ദുള്ള വല്ലാഞ്ചിറ, സൈനുല്‍ ആബിദീന്‍, സുള്‍ഫിക്കര്‍ ചെമ്പാല (ഉപദേശക സിമിതി അംഗങ്ങള്‍ ) ഉനൈസ് വല്ലപ്പുഴ, റഫീഖ് കെ.പി ഫൈസല്‍, എം.കെ റിയാസ് വരികകോടന്‍, ജിഷാദ് മേലേതില്‍, കമാല്‍ മൂത്തേടത്ത് , അനസ് പട്ടിക്കാടന്‍ (നിര്‍വാഹക സിമിതി അംഗങ്ങള്‍ ) എന്നിവരെ തെരഞ്ഞെടുത്തു. ഹിദായത്ത് ചുള്ളിയില്‍ സ്വാഗതവും ഉനൈസ് വല്ലപ്പുഴ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here