ഡല്‍ഹിയില്‍ ഏഴു വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു

Posted on: December 13, 2015 11:59 am | Last updated: December 13, 2015 at 11:59 am

rapeന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏഴു വയസ്സുള്ള ബാലിക കൂട്ടബലാത്സംഗത്തിനിരയായി. ഇന്നലെ വൈകുന്നേരം തെക്കന്‍ ഡല്‍ഹിയിലെ തിഗ്രിയിലാണ് സംഭവം. മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

പീഡനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിച്ചു. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീടിനടുത്തുള്ള പാര്‍ക്കില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് അബോധാവസ്ഥയില്‍ മറ്റൊരിടത്ത് കണ്ടെത്തുകയായിരുന്നു.

ALSO READ  ഇന്ദ്രപ്രസ്ഥം ആര് പിടിക്കും?