മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി അന്വേഷിക്കണം: ആന്റണി

Posted on: December 12, 2015 6:06 pm | Last updated: December 13, 2015 at 5:05 pm

antonyതിരുവനന്തപുരം: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി ഞെട്ടലുണ്ടാക്കിയെന്ന് എ കെ ആന്റണി. ക്ഷണിച്ചവര്‍ തന്നെ വരേണ്ടെന്ന് പറഞ്ഞത് ദുഃഖകരമാണ്. സംഘാടകര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ആരെന്നറിയണം. പ്ര്ധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്നാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ ഒഴിവാക്കിയത്. ഇതിനെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കണമെന്നും ആന്റണി പറഞ്ഞു.