ശിവഗിരി സന്യാസിമാര്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍

Posted on: December 12, 2015 9:38 am | Last updated: December 12, 2015 at 7:58 pm
SHARE

vellappaആലപ്പുഴ: ശിവഗിരി സന്യാസിമാര്‍ക്കെതിരെ ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഠത്തിലേക്ക് ക്ഷണിച്ചില്ലെന്ന പ്രസ്താവന അനവസരത്തിലാണെന്നു പറഞ്ഞ നടേശന്‍ സന്യാസിമാര്‍ക്ക് പ്രധാനമന്ത്രിയേക്കാള്‍ വലിയവരെന്ന് അഹങ്കാരമാണെന്നും കുറ്റപ്പെടുത്തി. സന്യാസിമാരില്‍ ചിലര്‍ സൂപ്പര്‍ താരങ്ങളാകാന്‍ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ഇപ്പോള്‍ നരേന്ദ്ര മോദിയെ കുറ്റം പറയുന്നവര്‍ മുന്‍പ് പലപ്പോഴും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരാണെന്നും ശിവഗിരിയില്‍ ക്ഷണിക്കാതെ തന്നെ ആര്‍ക്കും പോകാമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here