Connect with us

Gulf

ശൈഖ് സൈഫിന് സമഗ്ര സംഭാവനാ പുരസ്‌കാരം

Published

|

Last Updated

അറബ് തോട്ട് ഫൗണ്ടേഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന് മക്ക ഗവര്‍ണറും അറബ് തോട്ട് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ സമ്മാനിക്കുന്നു

അബുദാബി: യു എ ഇയില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിശിഷ്ടമായ നേതൃമികവും ആശയങ്ങളും നല്‍കിയതിന് യുഎ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ കെയ്‌റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബ് തോട്ട് ഫൗണ്ടേഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. മക്ക ഗവര്‍ണറും അറബ് തോട്ട് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് അവാര്‍ഡ് സമ്മാനിച്ചത്.
അറബ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ചാന്‍സലര്‍ അദ്‌ലി മന്‍സൂര്‍, ചെദ്‌ലി ക്ലിബി, അമര്‍ മൂസ, ഡോ. നബീര്‍ എലറാബി, ഡോ. മുഹമ്മദ് നൂറുദ്ദീന്‍ അഫായ എന്നിവരെയും ഫൗണ്ടേഷന്‍ ആദരിച്ചു. കെയ്‌റോയില്‍ നടന്ന ഫികര്‍ കെയ്‌റോ 2015 അറബ് തോട്ട് ഫൗണ്ടേഷന്‍ 14-ാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു അവാര്‍ഡ് ദാനം. അറബ് ലീഗിന്റെ സഹകരണത്തോടെ നടന്ന സമ്മേളനം ഈജിപ്ത് പ്രസിഡ ന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി ഉദ്ഘാടനം ചെയ്തു.

Latest