ചെറിയ വ്യത്യാസങ്ങളുമായി പുതിയ നോട്ടുകള്‍ വിപണിയില്‍

Posted on: December 9, 2015 2:11 pm | Last updated: December 9, 2015 at 6:32 pm

RBI currency notesകൊച്ചി: റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 100,500,1000 രൂപ നോട്ടുകള്‍ കേരളത്തിലെ ബാങ്കുകളില്‍ നിന്ന് ലഭ്യമായിത്തുടങ്ങി. പുതിയ സവിശേഷതകളോടെ പുതിയ നോട്ടുകള്‍ ഇറക്കുമെന്ന് ആര്‍ബിഐ കഴിഞ്ഞ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. പുതിയ മൂന്ന് സവിശേഷതകളാണ് നോട്ടിനുള്ളത്. അവ…

* നോട്ടിലെ നമ്പറുകള്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇടത്തു നിന്നും വലത്തോട്ട് പോകുംതോറും വലുതാകുന്ന രീതിയിലാണ്.
* കാഴ്ച വൈകല്യമുള്ളവര്‍ക്ക് സഹായകരമാകും വിധം നോട്ടിന്റെ ഇരുവശവും ബ്ലീഡ് ലൈനുകള്‍ ഉണ്ട്. 100 രൂപയുടെ നോട്ടില്‍ 2-2 എന്ന ക്രമത്തില്‍ നാല് വരകളാണുള്ളത്. 500 രൂപയുടെ നോട്ടില്‍ 2-1-2 ക്രമത്തില്‍ അഞ്ച് വരകളുണ്ട്. 1000 രൂപയുടെ നോട്ടില്‍ 1-2-2-1 എന്ന ക്രമത്തില്‍ ആറ് വരകളാണുള്ളത്.

* ബിഗ്ഗര്‍ ഐഡന്റിഫിക്കേഷന്‍ മാര്‍ക്കുകളായി നോട്ടിലെ അശോക സ്തംഭത്തിന് മുകളില്‍ സ്പര്‍ശിച്ച് അറിയാനാകും വിധം കറുപ്പ് അടയാളമുണ്ട്. 100 രൂപയുടെ നോട്ടില്‍ ത്രികോണ ആകൃതിയിലും, 500 രൂപയുടെ നോട്ടില്‍ വൃത്താകൃതിയിലും, 1000 രൂപയുടെ നോട്ടില്‍ ഡയമണ്ട് ആകൃതിയിലുമാണ് അടയാളം.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ് പുതിയ നോട്ടില്‍ ഒപ്പുവച്ചിരിക്കുന്നത്. പുതിയ നോട്ടുകള്‍ നല്‍കുമ്പോള്‍ കള്ളനോട്ടാണോ എന്ന സംശയം വാങ്ങുന്നവര്‍ക്കുണ്ടെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

Identify-Fake-Currency-Note