Kozhikode
വീട്ടമ്മയുടെ സ്വണമാല കവര്‍ന്ന് മോഷ്ടാവ് വിദഗ്ദമായി രക്ഷപ്പെട്ടു
പേരാമ്പ്ര: മകളോടൊപ്പം മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വണമാല കവര്‍ന്ന് മോഷ്ടാവ് വിദഗ്ദമായി രക്ഷപ്പെട്ടു. വാല്യക്കോട് മൊയിലോത്ത് ടി.പി. കുഞ്ഞിക്കണ്ണന്റെ വീടിന്റെ പിന്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ്, കുഞ്ഞിക്കണ്ണന്റെ ഭാര്യയുടെ കഴുത്തിലണിഞ്ഞിരുന്ന രണ്ടര പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പിടിച്ച് പറിക്കുന്നതിനിടയില്‍ സ്വര്‍ണ ചെയിനിന്റെ ഒരു ഭാഗം വീട്ടമ്മയുടെ കൈയില്‍ കിട്ടിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ശേഷമാണ് സംഭവം. പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. മമ്മിളിക്കുളത്തും കല്‍പത്തൂര്‍ വായനശാലക്ക് സമീപത്തെ മറ്റൊരു വീട്ടിലും ഇതേ ദിവസം കവര്‍ച്ചാ ശ്രമം നടന്നതായി പരാതിയുണ്ട്. രണ്ട് വീടുകളില്‍ നിന്നും ഒന്നും ന്ഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
---- facebook comment plugin here -----




