ചെന്നൈ പ്രളയദുരന്തം: ഷാരൂഖ് ഖാന്‍ ഒരു കോടി രൂപ നല്‍കും

Posted on: December 7, 2015 10:38 pm | Last updated: December 7, 2015 at 10:38 pm
SHARE

Shah Rukh Khan_AFPചെന്നൈ: ചെന്നൈ പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഒരു കോടി രൂപ ധനസഹായം നല്‍കും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഷാരൂഖ് ഖാന്‍ പണം സംഭാവനയായി നല്‍കുക.

സിനിമാ താരങ്ങളായ രജനികാന്ത്, സൂര്യ, അല്ലു അര്‍ജുന്‍, മഹേഷ് ബാബു, ജയറാം എന്നു തുടങ്ങി നിരവധി സിനിമാ താരങ്ങളും ദീപിക പള്ളിക്കല്‍, സൈന നെഹ്‌വാള്‍, തുടങ്ങിയ കായിക താരങ്ങളും തമിഴ്‌നാട് ദുരുതാശ്വസ നിധിയിലേക്ക് സംഭവന ചെയ്തിരുന്നു. പ്രളയത്തില്‍പ്പെട്ട തമിഴ്‌നടന്‍ സിദ്ധാര്‍ത്ഥും പ്രളയ ബാധിതരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.

നിരവധി സന്നദ്ധപ്രവര്‍ത്തകരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്..1000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ചെന്നൈയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here