ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് തല്ലുന്നതിന് തുല്യം: ജസ്റ്റിസ് കമാല്‍പാഷ

Posted on: December 6, 2015 6:45 pm | Last updated: December 7, 2015 at 10:51 am

Justice Kamal Pasha

കൊച്ചി: വിധി പ്രസ്താവം നടത്തിയതിന് ജഡ്ജിമാരെ വിമര്‍ശിക്കുന്നത് കൈ കെട്ടിയിട്ട് അടിക്കുന്നത് പോലെയാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജഡ്ജിയെയല്ല ജഡ്ജ്‌മെന്റിനെയാണ് കുറ്റപ്പെടുത്തേണ്ടത്. നിയമത്തെ മാനിക്കുന്നത് കൊണ്ടാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാത്തത് ഒറ്റതിരിഞ്ഞ് ആക്രമിക്കുമ്പോള്‍ പലതും പറയേണ്ടി വരും. പക്ഷേ എവിടെ പറയുമെന്നുള്ളതാണ് വിഷയമെന്നും അദ്ദേഹം പറഞ്ഞു. പരിചയമുള്ളതിന്റെ പേരില്‍ താന്‍ ഒരു കേസും ഒഴിവാക്കിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.