തമിഴ്‌നാട്ടില്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന സാധനങ്ങളില്‍ ജയലളിതയുടെ ചിത്രം പതിക്കുന്നത് വിവാദത്തില്‍

Posted on: December 5, 2015 9:23 pm | Last updated: December 6, 2015 at 12:50 am

chennai-floods-ammaചെന്നൈ: പ്രളയം ബാധിച്ച ചെന്നൈയില്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന ഭക്ഷണ സാധനങ്ങളില്‍ ജയലളിതയുടെ ചിത്രം പതിക്കുന്നത് വിവാദത്തില്‍. എഐഎഡിഎംകെ പ്രവര്‍ത്തകരാണ് സാധനങ്ങളുടെ കവറുകളില്‍ ചിത്രം നിര്‍ബന്ധിതമായി പതിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
chennai-floods-amma-2
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തണുപ്പന്‍ നിലപാടാണ് സ്വീകരിച്ചതെന്ന വിമര്‍ശം ഉയര്‍ന്നതിനു പിന്നാലെയാണ് ദുരിതബാധിതര്‍ക്ക് നല്‍കുന്ന സാധനങ്ങളില്‍ ജയലളിതയുടെ ചിത്രം പതിക്കുന്നത്. സര്‍ക്കാരിനെതിരായ വിമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണെന്നാണ് എഐഎഡിഎകെയുടെ പ്രതികരണം. സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടഞ്ഞുവച്ച് അമ്മയുടെ ചിത്രങ്ങള്‍ പതിച്ച ബാനറുകള്‍ കെട്ടിയതായും ആരോപണമുയര്‍ന്നു.