ട്യൂമര്‍ ബാധിച്ച രണ്ട് വയസുകാരി സഹായം തേടുന്നു

Posted on: December 4, 2015 2:45 pm | Last updated: December 4, 2015 at 2:45 pm

sമലപ്പുറം: തലച്ചോറിന് ട്യൂമര്‍ ബാധിച്ച രണ്ട് വയസുകാരി ചികിത്സാ സഹായം തേടുന്നു. എടപ്പറ്റ പുത്തനഴി പുളിയങ്കോട് കുറുക്കന്‍ സീനത്ത്-ഫിറോസ് ദമ്പതികളുടെ മകള്‍ ഫില്‍സയാണ് സുമനസുകളുടെ സഹായം കാത്തിരിക്കുന്നത്.
ഈമാസം ഏഴിന് എറണാകുളം എ സ്റ്റാര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഓപ്പറേഷന്‍ നടക്കും. ഏകദേശം എട്ട് ലക്ഷം രൂപയാണ് ചെലവ് വരുന്നത്. ഈ തുക കണ്ടെത്താന്‍ കൂലിപ്പണിക്കാരനായ ഫിറോസിന് സാധ്യമാകാത്തതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സഹായങ്ങള്‍ സ്വീകരിക്കുന്നതിന് എടപറ്റ കനറാ ബേങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സി എന്‍ ആര്‍ ബി 0005417 അക്കൗണ്ട് നമ്പര്‍ 5417101001702.ഫോണ്‍: 9539852875, 9447108823. വാര്‍ത്താസമ്മേളനത്തില്‍ പി കെ ഉമ്മര്‍, പി പി മുനീര്‍, പാങ്ങോടന്‍ റശീദ്, പി പി ശമീര്‍ പങ്കെടുത്തു.