Connect with us

Gulf

കേരളത്തില്‍ നോക്കുകൂലി അനുവദിക്കില്ല: പിണറായി വിജയന്‍

Published

|

Last Updated

ദുബൈ: കേരളത്തില്‍ ഒരിക്കലും നോക്കുകൂലി അനുവദിക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നോക്കു കൂലിക്ക് തങ്ങള്‍ എതിരാണെന്ന് നേരത്തെ തന്നെ സി പി എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അധ്വാനിക്കാതെ പണം വാങ്ങുന്നത് നല്ല പ്രവണതയല്ലെന്നും പിണറായി വിജയന്‍ ദുബൈയില്‍ പറഞ്ഞു.

നോക്കുകൂലി സമ്പ്രദായം നിയമവിരുദ്ധമാണ് എങ്കില്‍ കൂടി കേരളത്തില്‍ ഇത് പൂര്‍ണമായി അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് ഇത് ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേരള വികസനവുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടന്ന സംവാദത്തില്‍ പ്രവാസി മലയാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം