കിളിരുരൂലെ വിഐപി ആരാണെന്ന് വിഎസ് പറയുമോ?: മന്ത്രി ഷിബു ബേബി ജോണ്‍

Posted on: December 4, 2015 11:14 am | Last updated: December 5, 2015 at 2:03 pm
SHARE

shibu smതിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മൊഴിക്കു പിന്നില്‍ ആരാണെന്ന പറയണമെങ്കില്‍ കിളിരുരിലെ വിഐപി ആരെന്ന് വിഎസ് പറയണം. എങ്കില്‍ ഗൂഢാലോചനക്കാരന്റെ പേര് പറയാമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞു.
സഭയോട് ആദരവുണ്ടെങ്കില്‍ മന്ത്രി സത്യം പറയണമെന്ന പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ബിജു രാധാകൃഷ്ണന്റെ മൊഴിക്കുപിന്നില്‍ ആരാണെന്ന തനിക്കറിയാമെന്ന് മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.അതേസമയം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here