വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണം

Posted on: December 3, 2015 7:00 pm | Last updated: December 3, 2015 at 7:44 pm
SHARE

vellappaദുബൈ: കേരളത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും സാമുദായിക കലാപത്തിനു വഴിയൊരുക്കുകയും ചെയ്യുന്ന വെള്ളാപ്പിള്ളി നടേശന്റെ വര്‍ഗീയ യാത്ര തടഞ്ഞു അയാളെ അറസ്റ്റ് ചെയ്യണമെന്നു ഒ ഐ സി സി ആവശ്യപ്പെട്ടു. മനുഷ്യത്വം മരവിപ്പിക്കുന്ന, അറപ്പുളവാക്കുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. യാത്രക്ക് ജനശ്രദ്ധ കിട്ടാതെ പാളിപ്പോയതുകൊണ്ടാണ് പ്രകോപനപരമായ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. കേവലം അധികാരത്തിനും തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി സംഘപരിവാര്‍ അജണ്ടകള്‍ നടപ്പക്കാനുള്ള ‘ശിഖണ്ടി’യുടെ റോളാണ് അദ്ദേഹം ആടിത്തകര്‍ക്കുന്നതെന്നും പ്രസിഡന്റ് കെ സി അബൂബക്കര്‍, ഷാജി പെരുമ്പിലാവ്, നാസര്‍ പാണ്ടിക്കാട്, ജോജു മാത്യു, പി സി ഹംസ, സാമുവല്‍ തുടങ്ങിയവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here