ഗുലാം അലിയുടെ സംഗീത പരിപാടി തടയുമെന്ന് ശിവസേന

Posted on: December 2, 2015 6:03 pm | Last updated: December 3, 2015 at 10:46 am

gulam ali gazalതിരുവനന്തപുരം: ഗുലാം അലിയുടെ കേരളത്തിലെ സംഗീത പരിപാടി തടയുമെന്ന് ശിവസേന കേരള ഘടകം പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരെ ശിവസേന കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാന നേതൃത്വത്തിനെന്നും നേതാക്കള്‍ അറിയിച്ചു.

ജനുവരി 15, 17 തീയതികളില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്വരലയയാണ് ഗുലാം അലിയുടെ സംഗീത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.