ജില്ലാ സ്‌കൂള്‍ കായിക മേള പറളി ഉപജില്ലക്ക് കിരീടം; സ്‌കൂള്‍തലത്തില്‍ കല്ലടിയും

Posted on: December 1, 2015 9:56 am | Last updated: December 1, 2015 at 9:56 am

പാലക്കാട്: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പറളി ഉപജില്ല 309 പോയിന്റ് നേടി കിരീടം നേടി. 304 പോയിന്റ് നേടി മണ്ണാര്‍ക്കാട് ഉപജില്ല രണ്ടാം സ്ഥാനവും 67 പോയിന്റ് നേടി ചിറ്റൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു ഉപജില്ലകളുടെ പോയിന്റ് നില: ഒറ്റപ്പാലം: 64, ആലത്തൂര്‍ 35, ചെര്‍പ്പുളശേരി-34, പട്ടാമ്പി-31, പാലക്കാട്-30, കുഴല്‍മന്ദം-14, തൃത്താല-11, കൊല്ലങ്കോട് -5, ഷൊര്‍ണ്ണൂര്‍ -4.സ്‌കൂളുകളുടെ വ്യക്തിഗത നേട്ടം കൊയ്തത് കുമരംപുത്തൂര്‍ കല്ലടി ഹൈസ്‌കൂളാണ്. 243 പോയിന്റ് നേടിയാണ് കല്ലടി മികച്ച നേട്ടം കൈവരിച്ചത്. 177 പോയിന്റ് നേടി പറളി എച്ച് എസ് എസ് രണ്ടാം സ്ഥാനവും 82 പോയിന്റ് നേടി മുണ്ടൂര്‍ ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു സ്‌കൂളുകളുടെ പോയിന്റ് നില: വാണിയകുളം ടി ആര്‍ കെ എച്ച് എസ് എസ് 43. കഞ്ചിക്കോട് എ ഇ എം എച്ച് എസ് എസ് – 19, ജി എച്ച് എസ് എസ് ചെര്‍പ്പുളശേരി-18, എം എന്‍ കെ എം എച്ച് എസ് എസ് ചിറ്റിലഞ്ചേരി-15, ജി നി എച്ച് എസ് എസ് പട്ടാമ്പി കൊപ്പം- 14, ജി വി ജി എച്ച് എസ് എസ് ചിറ്റൂര്‍-14, ജി എച്ച് എസ് അഗളി-11, സി എഫ് ഡി വി എച്ച് എസ് എസ് മാത്തൂര്‍-11, വി എം സി ഇ എച്ച് എസ് എസ് ചിറ്റൂര്‍-10, ജി എച്ച് എസ് എസ് ചിറ്റൂര്‍ -9, എം ഇ എസ് കെ ടി എം വട്ടമണ്ണപ്പുറം- 8, ജി എംഎംജി എച്ച് എസ് എസ് -7, എ എ എച്ച് എസ് ചിണ്ടക്കി-5, ബി ഇ എം എച്ച് എസ് എസ് പാലക്കാട്-5, ജി ജെഎച്ച് എസ് എസ് നടുവട്ടം-5. സെന്റ് തോമസ് യു പി എസ് കയറാടി-5