ജീര്‍ണതക്കെതിരെ പോരാടന്‍ സഖാഫി സമൂഹം രംഗത്തിറങ്ങണം: മാരായമംഗലം

Posted on: November 29, 2015 10:59 am | Last updated: November 29, 2015 at 10:59 am
SHARE

മണ്ണാര്‍ക്കാട്: സമൂഹത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ പോരാടന്‍ സഖാഫി സമൂഹം മുന്നോട്ടിറങ്ങണമെന്ന് സമസ്ത ജില്ലാ സെക്രട്ടറി എം പി അബ്ദുറഹ് മാന്‍ ഫൈസി അഭിപ്രായപ്പെട്ടു.
സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, നന്മകള്‍ക്ക് വേണ്ടി നേതൃത്വം നല്‍കണം.ജില്ലാ സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, യു എ മുബാറക് സഖാഫി അധ്യക്ഷതവഹിച്ചു.
സംസഥാന സഖാഫി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി, എം വി സിദ്ദീഖ് സഖാഫി.ഷംവില്‍ നൂറാനി സഖാഫി, കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, എം എ നാസര്‍ സഖാഫി, ഇബ്രാഹിം സഖാഫി, യൂസഫ് സഖാഫി വിളയൂര്‍,സുലൈമാന്‍ ചുണ്ടമ്പറ്റ, പി സി അശറഫ് സഖാഫി , എം സി ബാപ്പുട്ടി, റശീദ് സഖാപി ചിറക്കല്‍പ്പടി പങ്കെടുത്തു.
അടുത്തമാസം 12ന് പട്ടാമ്പിയില്‍ നടക്കന്ന സംസ്ഥാന മീലാദ് ക്യാംപയിന്‍ വിജയിപ്പിക്കാനും സംഗമം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here