നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

Posted on: November 28, 2015 10:33 am | Last updated: November 28, 2015 at 7:06 pm
SHARE

nigeriaഅബുജ: നൈജീരിയയില്‍ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കാനോ നഗരത്തില്‍ ഷിയ മുസ്ലീംങ്ങളുടെ ആഘോഷ ചടങ്ങിനിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ജനങ്ങള്‍ തടിച്ചുകൂടിയിടത്തേക്ക് ചാവേര്‍ കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ സംഘടനയായ ബൊക്കൊഹറാമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ആറ് മാസത്തിനിടെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും ചാവേറുകളെ ഉപയോഗിച്ച് ബൊക്കൊഹറാം നടത്തിയ ആക്രമണങ്ങളില്‍ നിരവധിപേരാണ് മരിച്ചത്.