Connect with us

Kerala

താനൂര്‍ കസ്റ്റഡി കൊലപാതകം ; പ്രതികളായ പോലീസുകാര്‍ അറസ്റ്റില്‍

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്

Published

|

Last Updated

മലപ്പുറം |താനൂര്‍ കസ്റ്റഡികൊലപാതകത്തില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു.തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ച കേസിലാണ് പ്രതികളായ പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തത്.

താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം പള്ളിക്കല്‍ അങ്കപറമ്പ് അനുപമ നിവാസില്‍ ജിനീഷ് (37), പരപ്പനങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കൊല്ലം നീണ്ടകര ആലീസ് ഭവനം ആല്‍ബിന്‍ അഗസ്റ്റിന്‍ (36), കല്‍പകഞ്ചേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം താനാളൂര്‍ കേരളാധീശപുരം കരയകത്ത് വീട്ടില്‍ അഭിമന്യൂ (35), തിരൂരങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം വള്ളിക്കുന്ന് വിപഞ്ചികയില്‍ വിപിന്‍ (38) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടത്.ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ താമിര്‍ ജിഫ്രി മരിച്ചു.

ഇയാള്‍ക്ക് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പോലീസ് സര്‍ജന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് താമിറിന്റെ പുറത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്.

 

Latest