Connect with us

Organisation

എസ് എസ് എഫ് ഹയര്‍സെക്കന്‍ഡറി ജില്ലാ ക്യാമ്പസ് സമ്മേളനത്തിന്റെ രജിസ്‌ട്രേഷന്‍ ഇന്ന് പൂര്‍ത്തിയാകും

Published

|

Last Updated

പാലക്കാട്: ന്യൂജനറേഷന്‍ തിരുത്തെഴുതുന്നുവെന്ന പ്രമേയത്തില്‍ 2016 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന യൂനിറ്റ് സമ്മേളനങ്ങളുടെ മുന്നോടിയായുള്ള ജില്ലാ , ക്യാമ്പസ് ഹയര്‍സെക്കന്‍ഡറി സമ്മേളനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇന്ന് പൂര്‍ത്തിയാകും. സമ്മേളനം 29ന് കൊപ്പം പറക്കാട് എം ഇ ടിയില്‍ സംവിധാനിച്ച വിഡ്‌സം സ്വകയറിലും ഹയര്‍സെക്കന്‍ഡറി സമ്മേളനം പുലാശേരി എം ഇ ടിയില്‍ സംവിധാനിച്ച ഇബ്‌നു ഹൈസം സ്വകയറിലും നടക്കും.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുറസാഖ് സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എസ് വൈ എസ് ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി, എസ് എം എ സംസ്ഥാന സെക്രട്ടറി ഉമര്‍മദനി വിളയൂര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദാലി കിനാലൂര്‍, എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ഉമര്‍ഓങ്ങല്ലൂര്‍, സംസ്ഥാന ഹയര്‍സെക്കണ്ടറി കണ്‍വീനര്‍ പി കെ സക്കീര്‍ മാസ്റ്റര്‍, സംസ്ഥാന ക്യാംപ്‌സ് സെക്രട്ടറി ഡോ നൂറുദ്ദീന്‍ റാസി വിവിധ സെന്‍ഷനുകള്‍ക്ക് നേതൃത്വം നല്‍കും. ജില്ലയിലെ എട്ട് ഡിവിഷനുകളിലും ക്യാംപ്‌സ്, ഹയര്‍സെക്കണ്ടറികളില്‍ നിന്ന് തിരഞ്ഞെടുത്ത് 500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.

എസ് എസ് എഫ്
ജില്ലാ സെക്രട്ടറിയേറ്റ്
ഒറ്റപ്പാലം: എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുടെ സുപ്രധാന യോഗം ഇന്ന് വൈകീട്ട് ആറ് മുതല്‍ രാത്രി 12 വരെ ഒറ്റപ്പാലം ഓഫീസില്‍ നടക്കും. ജില്ലാ ക്യാംപ്‌സ് , ഹയര്‍സെക്കണ്ടറി സമ്മേളനം, യൂനിറ്റ്, സെക്ടര്‍ കൗണ്‍സില്‍, അംഗത്വ വിഹിതം പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്യും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി പൂതക്കാട് അറിയിച്ചു.

വിഡ്‌സം സെക്രട്ടറിമാര്‍ മീറ്റ് ഇന്ന്
ഒറ്റപ്പാലം: 2016 ജനുവരി 24ന് നടക്കുന്ന എസ് എസ് എല്‍ സി, ഹയര്‍സെക്കണ്ടറി, എക്‌സ് ലന്‍സി ടെസ്റ്റിന്റെ പദ്ധതി വിശദമായി ചര്‍ച്ച ചെയ്യുന്നതിനും അനുബന്ധ സാമഗ്രികള്‍, സര്‍ക്കുലര്‍ കൈപ്പറ്റുന്നതിന് വേണ്ടി ഡിവിഷന്‍ വിഡ്‌സം സമിതി കണ്‍വീനര്‍മാരുടെ യോഗം ഇന്ന് വൈകീട്ട് അഞ്ചിന് ഒറ്റപ്പാലം ഓഫീസില്‍ നടക്കും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ വിഡ്‌സം കണ്‍വീനര്‍ സി ഷഫീഖ് അല്‍ഹസനി കൊമ്പം അറിയിച്ചു.

സമ്മേളന അറിയിപ്പ്
പാലക്കാട്: ജില്ലയിലെ ദ്അ് വ കോളജുകളില്‍ പഠിക്കുന്ന ഹയര്‍സെക്കണ്ടറി, ക്യാംപ്‌സ് വിദ്യാര്‍ഥികള്‍ അതാത് ഡിവിഷന്‍ ക്യാംപ്‌സ് ഹയര്‍സെക്കണ്ടറി കണ്‍വീനര്‍മാരെ ബന്ധപ്പെടുത്തി രജിസ്‌ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഹയര്‍സെക്കണ്ടറി, ക്യാംപ്‌സ് കണ്‍വീനര്‍മാര്‍ അറിയിച്ചു

സ്വാഗതസംഘം
രൂപവത്ക്കരിച്ചു
കൊപ്പം: കൊപ്പത്ത് വെച്ച് 29ന് നടക്കുന്ന എസ് എസ് എഫ് ജില്ലാക്യാംപ്‌സ്, ഹയര്‍സെക്കണ്ടറി സമ്മേളനങ്ങളുടെ സ്വാഗതസംഘം രൂപവത്ക്കരണ യോഗം എസ് വൈസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു.
ഭാരവാഹികള്‍: മൊയ്തീന്‍കുട്ടി അല്‍ഹസനി (ചെയ), ത്വാഹിര്‍ സഖാഫി (കണ്‍), ഉമര്‍ അല്‍ഹസനി (ട്രഷ), ബാഹസന്‍ തങ്ങള്‍, റസാഖ് മിസ് ബാഹി, അലിയാര്‍ അഹ് സനി, ഖാദര്‍ മാസ്റ്റര്‍, ബശീര്‍ റഹ് മാനി, സമദ് അന്‍സാര്‍ നഗര്‍, റഫീഖ് സഖാഫി( അംഗങ്ങള്‍).

Latest