കോണ്‍ഗ്രസ് ഇല്ലാതെ യു ഡി എഫ് ആഹ്ലാദ പ്രകടനം

Posted on: November 23, 2015 10:15 am | Last updated: November 23, 2015 at 10:15 am
SHARE

തിരൂരങ്ങാടി: കോണ്‍ഗ്രസില്ലാതെ തിരൂരങ്ങാടിയില്‍ യു ഡി എഫിന്റെ ആഹ്ലാദ പ്രകടനം. തിരൂരങ്ങാടി നഗരസഭ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നലെ പ്രകടനം നടന്നത്. കോണ്‍ഗ്രസിന്റെ നേതാക്കളോ പ്രവര്‍ത്തകരോ പതാകയോ ഇല്ലായിരുന്നു. ലീഗിന്റേയും സി എം പിയുടേയും പതാക വഹിച്ചു കൊണ്ടാണ് പ്രകടനം നടന്നത്. യു ഡി എഫ് മുന്നണിയായി മത്സരിച്ച ഇവിടെ ലീഗിന് 22ഉം കോണ്‍ഗ്രസിന് ഒമ്പതും സി എം പിക്ക് ഒന്നും അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് വൈ.ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തത് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരുന്നു. വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നാല് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഈ ഭിന്നതയാണ് കോണ്‍ഗ്രസ് പങ്കെടുക്കാതിരിക്കാന്‍ കാരണം. ആഹ്ലാദ പ്രകടനം കക്കാടെത്തിയപ്പോള്‍ ജാഥയിലെ അലങ്കാര ലൈറ്റുകളുടെ പ്രകാശം കാണാന്‍ പ്രകടനക്കാര്‍ കക്കാട് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഫ്യൂസ് ഊരിയതും വിവാദമായിട്ടുണ്ട്.